Sunday 3 April 2011


ജമാഅത്തെ ഇസ്ലാമി ഭീകര സംഘടനയാ ണെന്നു വരെ സിപിഎം പറഞ്ഞിട്ടുണ്ട്.സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണു ജമാഅത്തെ ഇസ്ലാമിയുമായി നടത്തിയ ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.   എറണാകുളം പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലെ ജാവ ദ്വീപില്‍ ശക്തമായ ഭൂചലനം. ഇതേത്തുടര്‍ന്നു സൂനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു. ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 7.1 തീവ്രതയിലായിരുന്നു ഭൂചലനമെന്നാണ് ഇന്തൊനീഷ്യന്‍ അധികൃതര്‍ നല്‍കുന്ന വിവരം.
ജക്കാര്‍ത്തയില്‍ നിന്നു 400 കിലോമീറ്റര്‍ തെക്കുകിഴക്കു താസിക്മാലയയാണു പ്രഭവകേന്ദ്രം. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പത്തു കിലോമീറ്റര്‍ ആഴത്തില്‍ ഉണ്ടായ ഭൂചലനത്തില്‍ ആളപയമോ നാശനഷ്ടമോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
ന്യൂദല്‍ഹി: തെരുവില്‍ ആനന്ദനൃത്തം ചവിട്ടാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും. ദേശീയ പതാകകളുമേന്തി തെരുവിലിറങ്ങിയ ജനക്കൂട്ടത്തില്‍ പങ്കുചേരാന്‍ സോണിയ പൊടുന്നനെ തീരുമാനിക്കുകയായിരുന്നു. അംഗരക്ഷകര്‍ക്ക് ആശങ്ക സൃഷ്ടിച്ച തീരുമാനം കൂടിയായിരുന്നു അത്.
   പത്താം നമ്പര്‍ ജനപഥിലെ വസതിയില്‍നിന്ന് വാഹനത്തില്‍ രണ്ട് കിലോമീറ്ററോളം അകലെയുള്ള ആന്ധ്ര ഭവന്‍ പരിസരത്തു വന്നാണ് സോണിയ ആഹ്ലാദാരവങ്ങളില്‍ ഭാഗഭാക്കായത്. തുറന്ന വാഹനത്തില്‍ നിറഞ്ഞ ചിരിയോടെ അവര്‍ ജനങ്ങള്‍ക്കൊപ്പം ചേരുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷയെ അടുത്തു കണ്ട ആഹ്ലാദത്തിലായിരുന്നു ജനക്കൂട്ടം. അവര്‍ സോണിയക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ വാഹനത്തെ പൊതിഞ്ഞു. അതോടെ സുരക്ഷാ കമാന്‍ഡോകള്‍ ശരിക്കും പാടുപെട്ടു.
 ജനക്കൂട്ടത്തിന് അഭിവാദ്യം നേരുക മാത്രമല്ല എല്ലാവര്‍ക്കും ഹസ്തദാനം ചെയ്യാനും സോണിയ താല്‍പര്യമെടുത്തു. വാഹനത്തില്‍നിന്ന് പുറത്തിറങ്ങി ജനങ്ങള്‍ക്കൊപ്പം ഇന്ത്യക്കു വേണ്ടി മുദ്രാവാക്യം ഉയര്‍ത്താനും അവര്‍ മറന്നില്ല. ആള്‍ക്കൂട്ടം വര്‍ധിച്ചതോടെ സുരക്ഷാ സൈനികര്‍ വിരണ്ടു. സോണിയയെ ജനപഥിലേക്കുതന്നെ തിരിച്ചുകൊണ്ടു പോകാനായി അവരുടെ ശ്രമം. എന്നാല്‍, പിന്നെയും കുറെനേരം ആള്‍ക്കൂട്ടത്തിന്റെ ആഹ്ലാദത്തില്‍ പങ്കുചേര്‍ന്ന ശേഷം മാത്രമാണ് സോണിയ മടങ്ങിയത്.

ദുബൈ: 2011 ലോകകപ്പ് ക്രിക്കറ്റ് ഗംഭീരമായി കൊടിയിറങ്ങിയപ്പോള്‍ തന്നെ 2015ലെ ക്രിക്കറ്റ് മാമാങ്കത്തിന്റെ കേളികൊട്ട് ഉണര്‍ന്നു കഴിഞ്ഞു. ഇതിന് തുടക്കം കുറിച്ച് 2015ല്‍ ആസ്‌ത്രേലിയയിലും ന്യൂസിലന്റിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ ലോഗോ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) പ്രകാശനം ചെയ്തു. ഇരുരാജ്യങ്ങളുടെും സാംസ്‌കാരിക തനിമ വിളിച്ചറിയിക്കുന്നതാണ് ലോഗോയെന്ന് ഐ.സി.സി ചീഫ് എക്‌സിക്യൂട്ടീവ് ഹാറൂന്‍ ലോര്‍ഗത് പറഞ്ഞു.
2015 ലോകകപ്പിന്റെ എല്ലാ പ്രചാരണ-വിപണന പരിപാടികളിലൂടെയും ഈ ലോഗോ ശ്രദ്ധിക്കപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന എന്‍ട്രികളില്‍ നിന്നാണ് ഫ്യൂചര്‍ ബ്രാന്‍ഡ് എന്ന അന്താരാഷ്ട്ര ഏജന്‍സി ഡിസൈന്‍ ചെയ്ത ലോഗോ തെരഞ്ഞെടുത്തത്
വര്‍ഷത്തോളം നീണ്ട തയാറെടുപ്പിന്റെ ഫലമാണ് ക്രിക്കറ്റ് ലോകകപ്പെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി. ഈ നേട്ടം മഹത്തരമാണെന്നും മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ധോണി പറഞ്ഞു. ഈ മാസം എട്ടിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങുന്നതിനാല്‍ ആഘോഷത്തിന് സമയം കുറവാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
'മഹത്തായ നേട്ടമാണ് നമ്മുടേത്. ഒന്നര വര്‍ഷം മുമ്പ് ലോകകപ്പിനായി ലക്ഷ്യമിട്ട് തുടങ്ങിയിരുന്നു' -ധോണി പറഞ്ഞു.
പ്രമുഖ താരങ്ങള്‍ ഫോം നിലനിര്‍ത്താന്‍ ആഗ്രഹിച്ചിരുന്നു; ഒപ്പം അവര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനും. വലിയ വെല്ലുവിളിയായിരുന്നു അത്. ടീമിലെ എല്ലാവര്‍ക്കും വേണ്ടി കിരീടം നേടാന്‍ ആഗ്രഹിച്ചെന്നും ധോണി വെളിപ്പെടുത്തി.
ലോകകപ്പ് നേടാനുള്ള രഹസ്യതന്ത്രങ്ങള്‍ എന്തായിരുന്നെന്ന് ധോണി വെളിപ്പെടുത്തിയിട്ടില്ല.
മൂന്ന്-നാല് വര്‍ഷമായി ഷൂട്ടിങ്ങിലും ബാഡ്മിന്റണിലും ടെന്നിസിലും ഹോക്കിയിലും ഫുട്ബാളിലും ഇന്ത്യ മികച്ചുനില്‍ക്കുന്നു. എന്നാല്‍, ക്രിക്കറ്റിനാണ് രാജ്യത്ത് മുന്‍തൂക്കമെന്നും ധോണി പറഞ്ഞു.
ടൂര്‍ണമെന്റിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട യുവരാജ് സിങ്ങിനെ ധോണി മതിയാവോളം പ്രശംസിച്ചു. യുവരാജിന് മുമ്പേ ബാറ്റിങ്ങിന് താന്‍ ഇറങ്ങാനുള്ള തീരുമാനം കടുപ്പമേറിയതായിരുന്നെന്ന് ധോണി പറഞ്ഞു. ഈ നീക്കം പരാജയമായിരുന്നെങ്കില്‍ വിമര്‍ശം ഉറപ്പായിരുന്നു. 'യുവരാജ് മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ നേരത്തേ ബാറ്റ് ചെയ്ത് പരാജയപ്പെട്ടെങ്കില്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരുമായിരുന്നു.'
ഗംഭീറും താനും ഏറെ നാളായി ഒരുമിച്ച് ക്രീസില്‍ ഇല്ലായിരുന്നെങ്കിലും പരസ്‌പര ധാരണയോടെ കളിക്കാനായി.
വാംഖഡെ സ്‌റ്റേഡിയത്തില്‍ കാണികള്‍ നല്‍കിയ പിന്തുണക്കും ധോണി നന്ദിപറഞ്ഞു.
പിച്ചിന്റെ സ്വഭാവം കാരണമാണ് ആര്‍. അശ്വിന് പകരം എസ്. ശ്രീശാന്തിനെ കളിപ്പിച്ചതെന്ന് ഇന്ത്യന്‍ നായകന്‍ വെളിപ്പെടുത്തി. ട്വന്റി20 ലോകകപ്പ് വിജയവുമായി പുതിയ നേട്ടത്തെ താരതമ്യപ്പെടുത്തേണ്ടതില്ലെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

 

ഡബ്ലിന്‍ എയര്‍ ഇന്ത്യാ ഹബ്ബിനെതിരെ ഇന്ത്യയില്‍നിന്നും കരുനീക്കങ്ങള്‍.
ഡബ്ലിന്‍:ഉദ്ദ്യോഗസ്ഥ ലോബി ഡബ്ലിനില്‍ നിര്‍ദ്ദേശിക്കപ്പെട്ട എയര്‍ ഇന്ത്യയുടെ ഹബ്ബിനെതിരെ രംഗത്തുവന്നു. ഡബ്ലില്‍നില്‍ പരിഗണിക്കപ്പെടുന്ന പുതിയ ഹബ്ബിനെതിരെ ഇന്ത്യയില്‍ നിന്നുതന്നെയുള്ള കേന്ദ്രങ്ങളില്‍ നിന്നുമാണ് എതിര്‍പ്പുകള്‍ ഉയര്‍നിരിക്കുന്നത്. അതും എയര്‍ ഇന്ത്യക്ക് ഉള്ളില്ലുള്ള ഉയര്‍ന്ന എക്‌സിക്യുട്ടീവുകളാണ് തടസവാദങ്ങളുമായി സജീവമായി തന്നെ വന്നിരിക്കുന്നത്.
ഡബ്ലിനില്‍ മാത്രമല്ല യൂറോപ്പില്‍ ഒരിടത്തും എയര്‍ ഇന്ത്യാ ഹബ്ബ് തുടങ്ങുന്നതിനെപറ്റി നിലവില്‍ ആലോചിക്കുന്നില്ലെന്ന് എയര്‍ ഇന്ത്യായിലെ തന്നെ ഉയര്‍ന്ന എക്‌സികുട്ടീവ് വ്യക്തമാക്കി. ഈ മാസം ഡബ്ലിനില്‍ വിമാനതാവളം എയര്‍ ഇന്ത്യാ പ്രധിനിധികള്‍ ഹബ്ബ് തുടങ്ങാനുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് സന്ദര്‍ശിക്കാനിരിക്കെയാണ് ഇത്തരമൊരു തടസവാദങ്ങളുമായി ഇന്ത്യന്‍ ലോബി തന്നെ രംഗത്തുവന്നിരിക്കുന്നത്.

ഫ്രാങ്ക്ഫട്ടിലെ വളരെ ചിലവേറിയ ഹബ്ബ് നിര്‍ത്തലാക്കിയ ശേഷം ഇനിയും യൂറോപ്പില്‍ മറ്റൊരു ഹബ്ബിന് നീക്കം നടക്കുന്നത് എയര്‍ ഇന്ത്യക്ക് ഗുണം ചെയ്യില്ല എന്നാണിവരുടെ വാദം. ഫ്രാങ്ക്ഫട്ടിലെ മോശം അനുഭവത്തിന് ശേഷം അതേ യൂറോപ്പിലേക്ക് തന്നെ മറ്റൊരു ഹബ്ബുമായി പോകുവാന്‍ നിലവില്‍ യാതൊരു പദ്ധതിയും എയര്‍ ഇന്ത്യക്ക് ഇല്ലെന്നും പറയുന്നു.

ഐറീഷ് സിവില്‍ ഏവിയേഷന്‍ മന്ത്രി വരാദ്കര്‍ പറഞ്ഞത് എയര്‍ ഇന്ത്യാ വളരെ ഗൗരവമായി ഡബ്ലിനില്‍ ഹബ്ബ് ആലോചിക്കുന്നതയാണ്.എന്നാല്‍ വരാദ്കറുടെ ഈ പ്രസ്ഥാവന എയര്‍ ഇന്ത്യയിലെ ഉന്നത കേന്ദ്രങ്ങള്‍നിഷേധിച്ചുകൊണ്ട് രംഗത്തെത്തി. ''ഞങ്ങള്‍ യൂറോപ്പില്‍ ഡബ്ലിന്‍ ഉള്‍പ്പെടെ ഒരിടത്തും ഹബ്ബ് ത്ടങ്ങാന്‍ പരിപാടി ഇട്ടിട്ടില്ല. കാരണം നിലവില്‍ അമേരിക്കയിലേക്ക് നേരിട്ട് വിമാങ്ങള്‍ പറക്കുന്നുണ്ട്. ഇപ്പോള്‍ ഈ സര്‍വ്വീസുകള്‍ വളരെ വിജയകരമായാണ് പോകുന്നത്.'' എയര്‍ ഇന്ത്യയിലെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ പേരുവെളിപ്പെടുത്താതെ ഇറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു.

ഫ്രങ്ക്ഫട്ടിലെ ഹബ്ബ് നിര്‍ത്തലാക്കിയതോടെ വര്‍ഷം 190 കോടി രൂപയുടെ ലാഭമാണ് തങ്ങള്‍ക്ക് ഉണ്ടാകുന്നതെന്നും എയര്‍ ഇന്ത്യായിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. യൂറോപ്പിലെ ഹബ്ബ് നഷ്ടകച്ചവടമാണെന്നു, സര്‍വ്വീസിനു ഗുണപ്രദമല്ലെന്നും ഫ്രങ്ക്ഫട്ട് തെളിയിച്ചതാണ്. നിലവില്‍ ദില്ലിയിലെ ഹബ്ബ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഫ്രങ്ക്ഫട്ടില്‍ വളരെ ശക്തമായ സംവിധാനങ്ങളുള്ള ലുഫ്താന്‍സയുമായി എയര്‍ ഇന്ത്യയ്ക്ക് ഒത്തുപോകാന്‍ കഴിഞ്ഞിരുന്നില്ല.ഇവിടെനിന്നുള്ള പദ്ധതികളെല്ലാം ഇതുമൂലം തകരുകയായിരുന്നു.വീണ്ടും യൂറോപ്പിലേക്ക് പോകുന്നത് ഈ നിലയില്‍ അപകടകരമായിരിക്കുമെന്നും, സര്‍ക്കാര്‍ അത്തരമൊരു തീരുമാനം എടുക്കില്ലെന്നുമാണ് ഡബ്ലിന്‍ ഹബ്ബിനെ എതിര്‍ ക്കുന്ന എയര്‍ ഇന്ത്യാ ലോബിയുടെ വാദം. ഡബ്ലിന്‍ ഹബ്ബ് തീരുമാനം തന്നെ തെറ്റായ ദിശയിലാണെന്നും ഈ മാര്‍ഗത്തില്‍ എയര്‍ ഇന്ത്യ പോകില്ലെന്നും ഇവര്‍ ഉറപ്പിച്ചു പറയുന്നു.



Thursday 31 March 2011

കേളകം (കണ്ണൂര്‍): ചൊവ്വാഴ്ച വൈകീട്ട് ഒരു സംഘം സി.പി.എം. പ്രവര്‍ത്തകര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ആദിവാസി യുവാവിനെ ബുധനാഴ്ച കാലത്ത് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കൊട്ടിയൂര്‍ അമ്പായത്തോട്ടില്‍ ഇടവന ബാലനെ (31)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. അമ്പായത്തോട് ആറാം വാര്‍ഡ് യൂത്ത് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റാണ് ബാലന്‍. മൂന്ന് വര്‍ഷം മുമ്പ് സി.പി.എം. വിട്ട് കോണ്‍ഗ്രസ്സിലെത്തിയ ബാലന് നേരത്തെയും സി.പി.എം. പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റിരുന്നു. എന്നാല്‍ മദ്യലഹരിയില്‍ അക്രമം കാണിച്ച ബാലനെ അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് പ്രാദേശിക സി.പി.എം. നേതാക്കള്‍ പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. പേരാവൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.കെ. ശൈലജയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ മദ്യപിച്ചെത്തിയ ബാലന്‍ കീറിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് ബാലനും സി.പി.എം. പ്രവര്‍ത്തകരും തമ്മില്‍ കല്ലേറുണ്ടായി. പിന്തിരിഞ്ഞ ബാലന്‍ വീട്ടിലെത്തി വാക്കത്തിയുമായി വീണ്ടും സ്ഥലത്തെത്തി. ഇതിനിടയില്‍ വിവരമറിഞ്ഞ് കൂടുതല്‍ സി.പി.എം. പ്രവര്‍ത്തകരെത്തി. ബാലനെ കീഴ്‌പ്പെടുത്തിയ സംഘം ഉടുമുണ്ട് ഉരിഞ്ഞ് കെട്ടിയിട്ട ശേഷം മര്‍ദ്ദിച്ചുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ കേളകം എ.എസ്.ഐ. കെ. രാജനും സംഘവുമാണ് ബാലനെ കെട്ടഴിച്ച് വീട്ടില്‍ കൊണ്ടുവിട്ടത്.

രാത്രി 11 മണിക്ക് ബാലന്‍ ഉറങ്ങുന്നത് കണ്ടതായി സഹോദരന്‍ രാജന്‍ പറയുന്നു. ബുധനാഴ്ച രാവിലെ ബാലന്റെ വീട്ടിലെത്തിയ അമ്മയാണ് മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ച രാത്രി ബാലന്റെ ഭാര്യ വീട്ടില്‍ ഉണ്ടായിരുന്നില്ല. ശരീരത്തിലാകെ അടിയേറ്റ പാടുകളും ചതവുകളുമുണ്ട്.

ബാലനെ കൊന്ന് കെട്ടിതൂക്കിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെ മൃതദേഹം നിലത്തിറക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.ജെ. ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തുടര്‍ന്ന് സ്‌പെഷല്‍ തഹസില്‍ദാര്‍ എം. ചെന്ന്യപ്പ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. കണ്ണൂര്‍ എസ്.പി. ദേബേഷ് കുമാര്‍ ബെഹ്‌റ, പേരാവൂര്‍ സി.ഐ. സി. ചന്ദ്രന്‍ എന്നിവരും സ്ഥലത്തെത്തി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് കൊണ്ടുപോയി.

കേളു-അമ്മിണി ദമ്പതിമാരുടെ മകനാണ് ബാലന്‍. ഭാര്യ: ശോഭ അഞ്ച് മാസം ഗര്‍ഭിണിയാണ്. മക്കള്‍: അപര്‍ണ, അനുപമ. സഹോദരങ്ങള്‍: രാജന്‍, സന്തോഷ്.