Sunday, 3 April 2011


ഡബ്ലിന്‍ എയര്‍ ഇന്ത്യാ ഹബ്ബിനെതിരെ ഇന്ത്യയില്‍നിന്നും കരുനീക്കങ്ങള്‍.
ഡബ്ലിന്‍:ഉദ്ദ്യോഗസ്ഥ ലോബി ഡബ്ലിനില്‍ നിര്‍ദ്ദേശിക്കപ്പെട്ട എയര്‍ ഇന്ത്യയുടെ ഹബ്ബിനെതിരെ രംഗത്തുവന്നു. ഡബ്ലില്‍നില്‍ പരിഗണിക്കപ്പെടുന്ന പുതിയ ഹബ്ബിനെതിരെ ഇന്ത്യയില്‍ നിന്നുതന്നെയുള്ള കേന്ദ്രങ്ങളില്‍ നിന്നുമാണ് എതിര്‍പ്പുകള്‍ ഉയര്‍നിരിക്കുന്നത്. അതും എയര്‍ ഇന്ത്യക്ക് ഉള്ളില്ലുള്ള ഉയര്‍ന്ന എക്‌സിക്യുട്ടീവുകളാണ് തടസവാദങ്ങളുമായി സജീവമായി തന്നെ വന്നിരിക്കുന്നത്.
ഡബ്ലിനില്‍ മാത്രമല്ല യൂറോപ്പില്‍ ഒരിടത്തും എയര്‍ ഇന്ത്യാ ഹബ്ബ് തുടങ്ങുന്നതിനെപറ്റി നിലവില്‍ ആലോചിക്കുന്നില്ലെന്ന് എയര്‍ ഇന്ത്യായിലെ തന്നെ ഉയര്‍ന്ന എക്‌സികുട്ടീവ് വ്യക്തമാക്കി. ഈ മാസം ഡബ്ലിനില്‍ വിമാനതാവളം എയര്‍ ഇന്ത്യാ പ്രധിനിധികള്‍ ഹബ്ബ് തുടങ്ങാനുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് സന്ദര്‍ശിക്കാനിരിക്കെയാണ് ഇത്തരമൊരു തടസവാദങ്ങളുമായി ഇന്ത്യന്‍ ലോബി തന്നെ രംഗത്തുവന്നിരിക്കുന്നത്.

ഫ്രാങ്ക്ഫട്ടിലെ വളരെ ചിലവേറിയ ഹബ്ബ് നിര്‍ത്തലാക്കിയ ശേഷം ഇനിയും യൂറോപ്പില്‍ മറ്റൊരു ഹബ്ബിന് നീക്കം നടക്കുന്നത് എയര്‍ ഇന്ത്യക്ക് ഗുണം ചെയ്യില്ല എന്നാണിവരുടെ വാദം. ഫ്രാങ്ക്ഫട്ടിലെ മോശം അനുഭവത്തിന് ശേഷം അതേ യൂറോപ്പിലേക്ക് തന്നെ മറ്റൊരു ഹബ്ബുമായി പോകുവാന്‍ നിലവില്‍ യാതൊരു പദ്ധതിയും എയര്‍ ഇന്ത്യക്ക് ഇല്ലെന്നും പറയുന്നു.

ഐറീഷ് സിവില്‍ ഏവിയേഷന്‍ മന്ത്രി വരാദ്കര്‍ പറഞ്ഞത് എയര്‍ ഇന്ത്യാ വളരെ ഗൗരവമായി ഡബ്ലിനില്‍ ഹബ്ബ് ആലോചിക്കുന്നതയാണ്.എന്നാല്‍ വരാദ്കറുടെ ഈ പ്രസ്ഥാവന എയര്‍ ഇന്ത്യയിലെ ഉന്നത കേന്ദ്രങ്ങള്‍നിഷേധിച്ചുകൊണ്ട് രംഗത്തെത്തി. ''ഞങ്ങള്‍ യൂറോപ്പില്‍ ഡബ്ലിന്‍ ഉള്‍പ്പെടെ ഒരിടത്തും ഹബ്ബ് ത്ടങ്ങാന്‍ പരിപാടി ഇട്ടിട്ടില്ല. കാരണം നിലവില്‍ അമേരിക്കയിലേക്ക് നേരിട്ട് വിമാങ്ങള്‍ പറക്കുന്നുണ്ട്. ഇപ്പോള്‍ ഈ സര്‍വ്വീസുകള്‍ വളരെ വിജയകരമായാണ് പോകുന്നത്.'' എയര്‍ ഇന്ത്യയിലെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ പേരുവെളിപ്പെടുത്താതെ ഇറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു.

ഫ്രങ്ക്ഫട്ടിലെ ഹബ്ബ് നിര്‍ത്തലാക്കിയതോടെ വര്‍ഷം 190 കോടി രൂപയുടെ ലാഭമാണ് തങ്ങള്‍ക്ക് ഉണ്ടാകുന്നതെന്നും എയര്‍ ഇന്ത്യായിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. യൂറോപ്പിലെ ഹബ്ബ് നഷ്ടകച്ചവടമാണെന്നു, സര്‍വ്വീസിനു ഗുണപ്രദമല്ലെന്നും ഫ്രങ്ക്ഫട്ട് തെളിയിച്ചതാണ്. നിലവില്‍ ദില്ലിയിലെ ഹബ്ബ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഫ്രങ്ക്ഫട്ടില്‍ വളരെ ശക്തമായ സംവിധാനങ്ങളുള്ള ലുഫ്താന്‍സയുമായി എയര്‍ ഇന്ത്യയ്ക്ക് ഒത്തുപോകാന്‍ കഴിഞ്ഞിരുന്നില്ല.ഇവിടെനിന്നുള്ള പദ്ധതികളെല്ലാം ഇതുമൂലം തകരുകയായിരുന്നു.വീണ്ടും യൂറോപ്പിലേക്ക് പോകുന്നത് ഈ നിലയില്‍ അപകടകരമായിരിക്കുമെന്നും, സര്‍ക്കാര്‍ അത്തരമൊരു തീരുമാനം എടുക്കില്ലെന്നുമാണ് ഡബ്ലിന്‍ ഹബ്ബിനെ എതിര്‍ ക്കുന്ന എയര്‍ ഇന്ത്യാ ലോബിയുടെ വാദം. ഡബ്ലിന്‍ ഹബ്ബ് തീരുമാനം തന്നെ തെറ്റായ ദിശയിലാണെന്നും ഈ മാര്‍ഗത്തില്‍ എയര്‍ ഇന്ത്യ പോകില്ലെന്നും ഇവര്‍ ഉറപ്പിച്ചു പറയുന്നു.



No comments:

Post a Comment