Thursday, 31 March 2011

കേളകം (കണ്ണൂര്‍): ചൊവ്വാഴ്ച വൈകീട്ട് ഒരു സംഘം സി.പി.എം. പ്രവര്‍ത്തകര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ആദിവാസി യുവാവിനെ ബുധനാഴ്ച കാലത്ത് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കൊട്ടിയൂര്‍ അമ്പായത്തോട്ടില്‍ ഇടവന ബാലനെ (31)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. അമ്പായത്തോട് ആറാം വാര്‍ഡ് യൂത്ത് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റാണ് ബാലന്‍. മൂന്ന് വര്‍ഷം മുമ്പ് സി.പി.എം. വിട്ട് കോണ്‍ഗ്രസ്സിലെത്തിയ ബാലന് നേരത്തെയും സി.പി.എം. പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റിരുന്നു. എന്നാല്‍ മദ്യലഹരിയില്‍ അക്രമം കാണിച്ച ബാലനെ അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് പ്രാദേശിക സി.പി.എം. നേതാക്കള്‍ പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. പേരാവൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.കെ. ശൈലജയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ മദ്യപിച്ചെത്തിയ ബാലന്‍ കീറിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് ബാലനും സി.പി.എം. പ്രവര്‍ത്തകരും തമ്മില്‍ കല്ലേറുണ്ടായി. പിന്തിരിഞ്ഞ ബാലന്‍ വീട്ടിലെത്തി വാക്കത്തിയുമായി വീണ്ടും സ്ഥലത്തെത്തി. ഇതിനിടയില്‍ വിവരമറിഞ്ഞ് കൂടുതല്‍ സി.പി.എം. പ്രവര്‍ത്തകരെത്തി. ബാലനെ കീഴ്‌പ്പെടുത്തിയ സംഘം ഉടുമുണ്ട് ഉരിഞ്ഞ് കെട്ടിയിട്ട ശേഷം മര്‍ദ്ദിച്ചുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ കേളകം എ.എസ്.ഐ. കെ. രാജനും സംഘവുമാണ് ബാലനെ കെട്ടഴിച്ച് വീട്ടില്‍ കൊണ്ടുവിട്ടത്.

രാത്രി 11 മണിക്ക് ബാലന്‍ ഉറങ്ങുന്നത് കണ്ടതായി സഹോദരന്‍ രാജന്‍ പറയുന്നു. ബുധനാഴ്ച രാവിലെ ബാലന്റെ വീട്ടിലെത്തിയ അമ്മയാണ് മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ച രാത്രി ബാലന്റെ ഭാര്യ വീട്ടില്‍ ഉണ്ടായിരുന്നില്ല. ശരീരത്തിലാകെ അടിയേറ്റ പാടുകളും ചതവുകളുമുണ്ട്.

ബാലനെ കൊന്ന് കെട്ടിതൂക്കിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെ മൃതദേഹം നിലത്തിറക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.ജെ. ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തുടര്‍ന്ന് സ്‌പെഷല്‍ തഹസില്‍ദാര്‍ എം. ചെന്ന്യപ്പ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. കണ്ണൂര്‍ എസ്.പി. ദേബേഷ് കുമാര്‍ ബെഹ്‌റ, പേരാവൂര്‍ സി.ഐ. സി. ചന്ദ്രന്‍ എന്നിവരും സ്ഥലത്തെത്തി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് കൊണ്ടുപോയി.

കേളു-അമ്മിണി ദമ്പതിമാരുടെ മകനാണ് ബാലന്‍. ഭാര്യ: ശോഭ അഞ്ച് മാസം ഗര്‍ഭിണിയാണ്. മക്കള്‍: അപര്‍ണ, അനുപമ. സഹോദരങ്ങള്‍: രാജന്‍, സന്തോഷ്.
പാലക്കാട്: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വി.എസ് സര്‍ക്കാരിന്റെ കാലത്തെ അഴിമതി നിയമനങ്ങള്‍ പുന:പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. പിന്‍വാതില്‍ നിയമന വിഷയത്തില്‍ നിശബ്ദത പാലിക്കുന്ന മുഖ്യമന്തിക്ക് അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ പോലും അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ നിയമനങ്ങള്‍ സ്വജനപക്ഷപാതമാണെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

മാത്തൂരില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

Wednesday, 30 March 2011

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങളായ മാര്‍ച്ച് 30, 31 തീയതികളിലായി മൂവായിരം കോടി രൂപയുടെ ബില്ലുകള്‍ മാറിനല്‍കുമെന്ന് കണക്കാക്കുന്നതായി ധനമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു. എന്നാലും ട്രഷറിയില്‍ 2500 കോടിയോളം രൂപ നീക്കിയിരിപ്പുണ്ടാകും. വാണിജ്യനികുതി പിരിവിലെ വര്‍ധനയാണിതിന് കാരണം. നികുതിവരുമാനമായി 16100 കോടിയാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 22 ശതമാനം കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ജീവനക്കാരുടെ വര്‍ധിപ്പിച്ച ശമ്പളം മെയില്‍ കൈയില്‍ കിട്ടും. ഫിബ്രവരി മുതലുള്ള കുടിശ്ശിക പണമായി ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ ചേര്‍ത്ത് മെയില്‍ വിതരണം ചെയ്യും. ആറുശതമാനം ഡി.എ അനുവദിച്ച ഫയല്‍ തിരഞ്ഞെടുപ്പുകമ്മീഷന്റെ പരിഗണനയിലാണ് . കമ്മീഷന്റെ അനുമതിയോടെ ഇത് അനുവദിക്കും.

വാണിജ്യനികുതിയില്‍ 'വാറ്റ്' ബാധകമായ ഇനങ്ങളിലെ വര്‍ധന 22ശതമാനമാണ്. വാറ്റിതര ഇനങ്ങളായ വിദേശമദ്യം, പെട്രോളിയം എന്നിവയുടെ നികുതിയില്‍ 29 ശതമാനവും വര്‍ധനയുണ്ടായി. വാണിജ്യനികുതിയില്‍ 20 മുതല്‍ 25 ശതമാനം വരെ ഓരോവര്‍ഷവും വര്‍ധിച്ചാല്‍ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാനാവുമെന്നാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അനുഭവമെന്ന് മന്ത്രി പറഞ്ഞു. തിങ്കളാഴ്ചവരെ 14000 കോടിയാണ് നികുതിയായി കിട്ടിയത്.

കഴിഞ്ഞവര്‍ഷത്തെ മൊത്തം നികുതി 13200 കോടിയായിരുന്നു. ഈ വര്‍ഷം മഴയായതിനാല്‍ പൊതുമരാമത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറിലേ തുടങ്ങിയുള്ളൂ. ഇവയുടെ ബില്ലുകള്‍ ഇനി ഏപ്രില്‍ ,മെയ് മാസങ്ങളില്‍ എത്തിയാലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ട്രഷറികളിലെ തിരക്ക് കൈകാര്യം ചെയ്യാന്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഏതാണ്ട് മൂന്നുലക്ഷം ചെക്കുകളാണ് അവസാന രണ്ടുദിവസങ്ങളില്‍ കൈകാര്യം ചെയ്യുക.

ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ചെക്കുകള്‍ മാറി സൂക്ഷിക്കാനാവില്ല. ഇങ്ങനെ ചെയ്താല്‍ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം നടത്തും. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കുറ്റക്കാരനാക്കും. പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ബില്ലുകള്‍ 31 ന് ഏതുസമയത്ത് ഹാജരാക്കിയാലും പരിശോധിച്ച് തീരുമാനമെടുക്കും.

തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിയുമ്പോള്‍ നിയമസഭാതിരഞ്ഞെടുപ്പിലെ അവസാന പോരാട്ടത്തിന്റെ ചിത്രമിങ്ങനെ. മത്സരരംഗത്ത് 971 സ്ഥാനാര്‍ഥികള്‍. ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയില്‍-109 പേര്‍. ഏറ്റവും കുറവ് വയനാട്ടില്‍-17 . പൂഞ്ഞാറാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്-13 പേര്‍. നാലുപേര്‍ വീതം മത്സരിക്കുന്ന മലമ്പുഴ, ആലത്തൂര്‍, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ്.

വിമതശല്യത്തില്‍നിന്ന് യു.ഡി.എഫ് രക്ഷപ്പെട്ടു. ചെങ്ങന്നൂരില്‍ വിമതയായിരുന്ന ശോഭനാ ജോര്‍ജ് പത്രിക പിന്‍വലിച്ചു. ഷൊറണൂരില്‍ ഇടതുപക്ഷ ഏകോപനസമിതി നേതാവ് എം.ആര്‍.മുരളിയും പത്രിക പിന്‍വലിച്ചു. യു.ഡി.എഫ് ആദ്യം മുരളിക്ക് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇവിടെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നു.

ഓരോ ജില്ലയിലെയും സ്ഥാനാര്‍ഥികളുടെ എണ്ണം-തിരുവനന്തപുരം-109, കൊല്ലം-76, ആലപ്പുഴ-62, പത്തനംതിട്ട-40, കോട്ടയം-59, ഇടുക്കി-41, എറണാകുളം-107, തൃശ്ശൂര്‍-84,മലപ്പുറം-97, പാലക്കാട്-75, കോഴിക്കോട്- 97, കണ്ണൂര്‍-71, വയനാട്-17, കാസര്‍കോട്-36.
ലണ്ടന്‍: പോര്‍ട്‌സ്മൗത്തിനു സമീപം കോഷാമില്‍ താമസിക്കുന്ന മലയാളി യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി പെരുവ സ്വദേശി പഴയമ്പള്ളി വീട്ടില്‍ മനോജ് മാത്യുവിനെയാണ്(35) മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാലു മണിയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മനോജിന്റെ ഭാര്യ റോസ് മേരിയാണ് മനോജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോര്‍ട്‌സ്മൗത്ത് ക്യൂന്‍ അലക്‌സാന്‍ഡ്ര ആസ്​പത്രിയിലെ സ്റ്റാഫ് നഴ്‌സാണ് റോസ് മേരി. ഇവര്‍ക്ക് നാലു വയസുള്ള ഒരു മകനുണ്ട്. സംഭവം നടക്കുമ്പോള്‍ മകന്‍ ആല്‍ബെര്‍ട്ട് ഡേ കെയറിലായിരുന്നു.

വീടിനുള്ളില്‍ കയറാന്‍ ശ്രമിച്ച റോസ്‌മേരി ഏറെ നേരം കോളിങ് ബെല്ലടിച്ചിട്ടും തുറക്കാതെ വന്നപ്പോള്‍ അടുത്ത് താമസിയ്ക്കുന്ന ബന്ധുവിന്റെ സഹായത്തോടെ വീടിന്റെ പൂട്ട് തകര്‍ത്താണ് വീടിനുള്ളില്‍ കയറിയത്. സംഭവ ദിവസം രാവിലെ ഭാര്യയെ ആസ്​പത്രിയില്‍ കൊണ്ടാക്കിയതും മകനെ ഡേ കെയറിലാക്കിയതും മനോജാണെന്ന് റോസ്‌മേരി പറഞ്ഞു.

വീടിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദി താന്‍ തന്നെയാണെന്ന് മനോജ് കുറിപ്പില്‍ ഏഴുതിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടരുന്നു.

ആറു വര്‍ഷം മുമ്പാണ് മനോജും കുടുംബവും യു.കെയിലെത്തിയത്. എം.എസ്.ഡബ്ല്യു ബിരുദധാരിയായ മനോജ് സോഷ്യല്‍ വര്‍ക്കറായി ജോലി നോക്കി വരികയും അടുത്ത നാളില്‍ ജോലി രാജിവെയ്ക്കുകയും ചെയ്തിരുന്നു.

2006 ലാണ് മനോജും റോസ്‌മേരിയും വിവാഹിതരായത്.

Tuesday, 29 March 2011

'ചോരവീണ മണ്ണില്‍നിന്നുയര്‍ന്ന ചെങ്കൊടി'യെപ്പറ്റി പാടിയ കവി അനില്‍ പനച്ചൂരാന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ പ്രചാരണരംഗത്ത്.കായംകുളത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.മുരളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ.പി.സി.സി. വിചാര്‍ വിഭാഗം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് അനില്‍ പനച്ചൂരാന്‍ രംഗത്തിറങ്ങിയത്.

എഴുത്തുകാരനെ അടിമയായിക്കാണുന്ന ചേരിയില്‍നിന്ന് മോചനം നേടി പുറത്തുവരാന്‍ സാഹിത്യകാരന്മാര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പമാണ് സാമൂഹിക പ്രതിബദ്ധതയുള്ളവര്‍ നില്‍ക്കേണ്ടതെന്ന തിരിച്ചറിവാണ് യു.ഡി.എഫിന്റെ വിജയത്തിനായി ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്നും അനില്‍ പനച്ചൂരാന്‍ പറഞ്ഞു.

ലണ്ടന്‍: മഹാത്മാഗാന്ധി സ്വവര്‍ഗപ്രേമിയും വംശവെറിയനുമായിരുന്നെന്ന് കുറ്റപ്പെടുത്തുന്ന പുസ്തകം വിവാദത്തിലേക്ക്. 'ന്യൂയോര്‍ക്ക് ടൈംസ്' പത്രത്തിന്റെ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററും പുലിറ്റ്‌സര്‍ സമ്മാനജേതാവുമായ ജോസഫ് ലെവിവെല്‍ഡ് രചിച്ച 'ഗ്രേറ്റ് സോള്‍: മഹാത്മാഗാന്ധി ആന്‍ഡ് ഹിസ് സ്ട്രഗിള്‍ വിത്ത് ഇന്ത്യ' എന്ന പുസ്തകത്തിലാണ് വിവാദപരാമര്‍ശങ്ങളുള്ളത്. ബ്രിട്ടനിലും അമേരിക്കയിലും പുറത്തിറങ്ങിയ പുസ്തകം ഇന്ത്യയില്‍ എന്നു പ്രസിദ്ധീകരിക്കുമെന്നു വ്യക്തമല്ല.

ദക്ഷിണാഫ്രിക്കന്‍ വാസക്കാലത്തെ അടുത്ത കൂട്ടുകാരന്‍ ഹെര്‍മന്‍ കാലെന്‍ബാഷുമായി ഗാന്ധി ശാരീരികബന്ധം പുലര്‍ത്തിയിരുന്നെന്ന സൂചലണ്ടന്‍: മഹാത്മാഗാന്ധി സ്വവര്‍ഗപ്രേമിയും വംശവെറിയനുമായിരുന്നെന്ന് കുറ്റപ്പെടുത്തുന്ന പുസ്തകം വിവാദത്തിലേക്ക്. 'ന്യൂയോര്‍ക്ക് ടൈംസ്' പത്രത്തിന്റെ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററും പുലിറ്റ്‌സര്‍ സമ്മാനജേതാവുമായ ജോസഫ് ലെവിവെല്‍ഡ് രചിച്ച 'ഗ്രേറ്റ് സോള്‍: മഹാത്മാഗാന്ധി ആന്‍ഡ് ഹിസ് സ്ട്രഗിള്‍ വിത്ത് ഇന്ത്യ' എന്ന പുസ്തകത്തിലാണ് വിവാദപരാമര്‍ശങ്ങളുള്ളത്. ബ്രിട്ടനിലും അമേരിക്കയിലും പുറത്തിറങ്ങിയ പുസ്തകം ഇന്ത്യയില്‍ എന്നു പ്രസിദ്ധീകരിക്കുമെന്നു വ്യക്തമല്ല.

ദക്ഷിണാഫ്രിക്കന്‍ വാസക്കാലത്തെ അടുത്ത കൂട്ടുകാരന്‍ ഹെര്‍മന്‍ കാലെന്‍ബാഷുമായി ഗാന്ധി ശാരീരികബന്ധം പുലര്‍ത്തിയിരുന്നെന്ന സൂചനകളാണ് പുസ്തകത്തിലുള്ളത്. ജര്‍മന്‍ ജൂതവംശജനായിരുന്ന കാലെന്‍ബാഷ് വാസ്തുശില്പിയും മെയ്യഭ്യാസിയുമായിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കു കുടിയേറിയ അദ്ദേഹം കോടീശ്വരനായി മാറി. 1908-'10 കാലത്തു ഗാന്ധിയും കാലെന്‍ബാഷും ഒരേ വീട്ടിലാണു താമസിച്ചിരുന്നത്.

കൂട്ടുകാരനോടൊപ്പം ജീവിക്കാനായി ഗാന്ധി 1908ല്‍ ഭാര്യ കസ്തൂര്‍ബയെ ഉപേക്ഷിച്ചെന്നും പുസ്തകത്തില്‍ പറയുന്നു. ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗില്‍ ടോള്‍സ്റ്റോയ് ഫാം സ്ഥാപിച്ചതു കാലെന്‍ബാഷ് സൗജന്യമായി നല്‍കിയ ആയിരമേക്കര്‍ ഭൂമിയിലായിരുന്നു. കാലെന്‍ബാഷിനു ഗാന്ധി അയച്ച ചില കത്തുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരും തമ്മില്‍ ശാരീരികബന്ധം പുലര്‍ത്തിയിരുന്നെന്ന് ഗ്രന്ഥകാരന്‍ അനുമാനിക്കുന്നത്. ഒരു കത്തില്‍ ഗാന്ധി ഇങ്ങനെ എഴുതിയിരിക്കുന്നു:

നകളാണ് പുസ്തകത്തിലുള്ളത്. ജര്‍മന്‍ ജൂതവംശജനായിരുന്ന കാലെന്‍ബാഷ് വാസ്തുശില്പിയും മെയ്യഭ്യാസിയുമായിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കു കുടിയേറിയ അദ്ദേഹം കോടീശ്വരനായി മാറി. 1908-'10 കാലത്തു ഗാന്ധിയും കാലെന്‍ബാഷും ഒരേ വീട്ടിലാണു താമസിച്ചിരുന്നത്.

കൂട്ടുകാരനോടൊപ്പം ജീവിക്കാനായി ഗാന്ധി 1908ല്‍ ഭാര്യ കസ്തൂര്‍ബയെ ഉപേക്ഷിച്ചെന്നും പുസ്തകത്തില്‍ പറയുന്നു. ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗില്‍ ടോള്‍സ്റ്റോയ് ഫാം സ്ഥാപിച്ചതു കാലെന്‍ബാഷ് സൗജന്യമായി നല്‍കിയ ആയിരമേക്കര്‍ ഭൂമിയിലായിരുന്നു. കാലെന്‍ബാഷിനു ഗാന്ധി അയച്ച ചില കത്തുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരും തമ്മില്‍ ശാരീരികബന്ധം പുലര്‍ത്തിയിരുന്നെന്ന് ഗ്രന്ഥകാരന്‍ അനുമാനിക്കുന്നത്. ഒരു കത്തില്‍ ഗാന്ധി ഇങ്ങനെ എഴുതിയിരിക്കുന്നു:

ലണ്ടന്‍: മഹാത്മാഗാന്ധി സ്വവര്‍ഗപ്രേമിയും വംശവെറിയനുമായിരുന്നെന്ന് കുറ്റപ്പെടുത്തുന്ന പുസ്തകം വിവാദത്തിലേക്ക്. 'ന്യൂയോര്‍ക്ക് ടൈംസ്' പത്രത്തിന്റെ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററും പുലിറ്റ്‌സര്‍ സമ്മാനജേതാവുമായ ജോസഫ് ലെവിവെല്‍ഡ് രചിച്ച 'ഗ്രേറ്റ് സോള്‍: മഹാത്മാഗാന്ധി ആന്‍ഡ് ഹിസ് സ്ട്രഗിള്‍ വിത്ത് ഇന്ത്യ' എന്ന പുസ്തകത്തിലാണ് വിവാദപരാമര്‍ശങ്ങളുള്ളത്. ബ്രിട്ടനിലും അമേരിക്കയിലും പുറത്തിറങ്ങിയ പുസ്തകം ഇന്ത്യയില്‍ എന്നു പ്രസിദ്ധീകരിക്കുമെന്നു വ്യക്തമല്ല.

ദക്ഷിണാഫ്രിക്കന്‍ വാസക്കാലത്തെ അടുത്ത കൂട്ടുകാരന്‍ ഹെര്‍മന്‍ കാലെന്‍ബാഷുമായി ഗാന്ധി ശാരീരികബന്ധം പുലര്‍ത്തിയിരുന്നെന്ന സൂചനകളാണ് പുസ്തകത്തിലുള്ളത്. ജര്‍മന്‍ ജൂതവംശജനായിരുന്ന കാലെന്‍ബാഷ് വാസ്തുശില്പിയും മെയ്യഭ്യാസിയുമായിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കു കുടിയേറിയ അദ്ദേഹം കോടീശ്വരനായി മാറി. 1908-'10 കാലത്തു ഗാന്ധിയും കാലെന്‍ബാഷും ഒരേ വീട്ടിലാണു താമസിച്ചിരുന്നത്.

കൂട്ടുകാരനോടൊപ്പം ജീവിക്കാനായി ഗാന്ധി 1908ല്‍ ഭാര്യ കസ്തൂര്‍ബയെ ഉപേക്ഷിച്ചെന്നും പുസ്തകത്തില്‍ പറയുന്നു. ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗില്‍ ടോള്‍സ്റ്റോയ് ഫാം സ്ഥാപിച്ചതു കാലെന്‍ബാഷ് സൗജന്യമായി നല്‍കിയ ആയിരമേക്കര്‍ ഭൂമിയിലായിരുന്നു. കാലെന്‍ബാഷിനു ഗാന്ധി അയച്ച ചില കത്തുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരും തമ്മില്‍ ശാരീരികബന്ധം പുലര്‍ത്തിയിരുന്നെന്ന് ഗ്രന്ഥകാരന്‍ അനുമാനിക്കുന്നത്. ഒരു കത്തില്‍ ഗാന്ധി ഇങ്ങനെ എഴുതിയിരിക്കുന്നു:

'എത്ര സമ്പൂര്‍ണമായാണ് താങ്കള്‍ എന്റെ ശരീരത്തിന്റെ ഉടമസ്ഥത കൈയടക്കിയിരിക്കുന്നത്? ആരോടോ ഉള്ള പ്രതികാരമാണ് എനിക്ക് ഈ അടിമത്തം.' കത്തുകളില്‍ തന്റെയും കൂട്ടുകാരന്റെയും പേരുകള്‍ പരാമര്‍ശിക്കുന്നതിനു പകരം രഹസ്യപദങ്ങളാണു ഗാന്ധി ഉപയോഗിച്ചിരിക്കുന്നത്. തന്നെ 'ഉപരിസഭ' എന്നും കാലെന്‍ബാഷിനെ 'അധോസഭ' എന്നുമാണ് ഗാന്ധി വിശേഷിപ്പിക്കുന്നത്.

'ഒരു സ്ത്രീയെയും ആഗ്രഹപൂര്‍വം നോക്കരുതെ'ന്ന് ഗാന്ധി 'അധോസഭ'യോട് അപേക്ഷിക്കുന്നുണ്ട്. 'ലോകം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ പരസ്​പരം കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കണ'മെന്നും ഇരുവരും നിശ്ചയിക്കുന്നു-പുസ്തകത്തില്‍ പറയുന്നു. 1914ല്‍ ഗാന്ധി ഇന്ത്യയിലേക്കു പോന്നതോടെ ഇരുവരും പിരിഞ്ഞെങ്കിലും ആശയവിനിമയങ്ങള്‍ തുടര്‍ന്നിരുന്നെന്നും പുസ്തകത്തില്‍ പറയുന്നു.

ദക്ഷിണാഫ്രിക്കയിലെ കറുത്ത വംശജര്‍ക്കെതിരെ ഗാന്ധിജി വംശവെറിയന്‍ സമീപനമാണു കൈക്കൊണ്ടിരുന്നതെന്ന ആരോപണവും പുസ്തകത്തിലുണ്ട്. 'കാഫിറുകള്‍' എന്നാണ് അദ്ദേഹം ഒരിക്കല്‍ കറുത്ത വംശജരെ പരാമര്‍ശിച്ചു പറഞ്ഞെതെന്നു പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്കിന് നിര്‍ണായക തെളിവാകുന്ന പിങ്ക് നിറമുള്ള പെട്ടി സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതായി വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇതുസംബന്ധിച്ച വിവരം അമേരിക്കയുമായി പങ്കുവെക്കാന്‍ ഇന്ത്യ തയ്യാറായില്ല. പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ സമാനമായ ഒരു പെട്ടി അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (എഫ്.ബി.ഐ) കൈമാറിയിരുന്നു.

ഭീകരാക്രമണത്തിന് പിന്നിലുള്ളവരെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട തെളിവാവും ഇത്. ഇരു പെട്ടികളും സൂക്ഷ്മമായി പരിശോധിച്ചിരുന്നെങ്കില്‍ പാകിസ്താനില്‍ നടന്ന ഗൂഢാലോചന പുറത്തുവരുമായിരുന്നെന്ന് ഇസ്‌ലാമാബാദിലെ യു.എസ്. എംബസി വാഷിങ്ടണിലേക്കയച്ച സന്ദേശത്തില്‍ പറയുന്നു. മുംബൈ ഭീകരാക്രമണത്തിലെ പ്രതികള്‍ പങ്കെടുത്ത സിന്ധിലെ പരിശീലനക്യാമ്പില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സമാനമായ പെട്ടി കണ്ടെത്തിയിരുന്നു.
ഫിന്‍ലന്‍ഡ്: പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനിയായ നോക്കിയ, കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ആപ്പിളിനെതിരെ വീണ്ടും നിയമയുദ്ധത്തിന്. നോക്കിയക്ക് പേറ്റന്റുള്ള സങ്കേതങ്ങള്‍ ആപ്പിള്‍ തങ്ങളുടെ ഉത്പന്നങ്ങളില്‍ ഉപയോഗിച്ചുവെന്നാണ് നോക്കിയയുടെ ആരോപണം.

ആപ്പിള്‍ തങ്ങളുടെ ഉത്പന്നങ്ങളില്‍ ഒരുക്കിയ മള്‍ട്ടി ടാസ്‌ക്കിങ് ഓപ്പറേറ്റിങ് സിസ്റ്റം, ഡാറ്റാ സിങ്ക്രണൈസേഷന്‍, പൊസിഷനിങ്ങ്, ബ്ലൂടൂത്ത് ആക്‌സസറികള്‍ എന്നിവയിലാണ് തങ്ങള്‍ക്കുള്ള പേറ്റന്റ് ലംഘിച്ചതെന്നും നോക്കിയ ആരോപിച്ചു.

നോക്കിയ ആപ്പിളിനെതിരെ ഉന്നയിച്ച മറ്റൊരു കേസിന് കഴിഞ്ഞ ആഴ്ച തീര്‍പ്പായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ ആപ്പിളിന് അനുകൂലമായാണ് കഴിഞ്ഞ ആഴ്ച വിധി പുറപ്പെടുവിച്ചത്. എന്നാല്‍, നിലവില്‍ ഫയല്‍ ചെയ്ത സ്യൂട്ടിന് മേലുള്ള വിധി വന്നതിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നാണ് നോക്കിയയുടെ നിലപാട്.

Sunday, 27 March 2011

ഖത്തറില്‍ ജോലിക്കെത്തിയ മലയാളിക്ക് സൗദി മരുഭൂമിയില്‍ നരകയാതന





ദോഹ: ഖത്തറില്‍ ജോലിക്കെത്തിയ മലയാളി ഒരു മാസമായി സൗദിയിലെ മരുഭൂമിയില്‍ നരകയാതനകള്‍ക്ക് നടുവില്‍ കഴിയുന്നു. ഫിബ്രവരി ഒമ്പതിനാണ് കണ്ണൂര്‍ ജില്ലയിലെ പെരുമുണ്ടേരി പാലക്കണ്ടി ശാരദ കോട്ടേജില്‍ കെ. പി. ജലാലുദ്ദീന്‍(42) പാചകക്കാരന്റെ വിസയില്‍ ഖത്തറില്‍ എത്തിയത്. അയല്‍ക്കാരായ ചെറിയത്ത് തായല്‍ ബഷീര്‍, മുഷാബ മുസ്തഫ എന്നിവരാണ് വിസ നല്‍കിയത്.

ഫിബ്രവരി ഒമ്പതിന് സുഖമായി ഖത്തറില്‍ എത്തിയ വിവരം ഭാര്യ ഷാഹിദയെ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് വിളിച്ചത് ഫിബ്രവരി പതിനഞ്ചിനാണ് അപ്പോള്‍ ജലാലുദ്ദീന്‍ സൗദിയിലെ ഏതോ മരുഭൂമിയിലാണെന്നും കൂടെയുള്ള മഹാരാഷ്ട്രക്കാരന്റെ മൊബൈലില്‍ നിന്നാണ് വിളിക്കുന്നതെന്നും, ഈ മരുഭൂമിയില്‍ ആഹാരവും വെള്ളവും ഇല്ലാതെ ഒട്ടകത്തെ മേയ്ക്കലാണ് ജോലിയെന്നും പറഞ്ഞ് ടെലിഫോണ്‍ കട്ടായി. തിരിച്ച് ആ നമ്പറില്‍ വിളിച്ചപ്പോള്‍ ടെലിഫോണ്‍ കിട്ടിയിരുന്നില്ല. രണ്ട് ദിവസതിന് ശേഷം ലൈന്‍ കിട്ടിയപ്പോള്‍ മഹാരാഷ്ട്രക്കാരനാണ് എടുത്തത്. അയാള്‍ മറാത്തി ഭാഷയില്‍ പറഞ്ഞത് മനഃസ്സിലാക്കാന്‍ കഴിയാഞ്ഞതിനാല്‍ കാര്യങ്ങള്‍ വ്യക്തമായില്ല.

ഈ സാഹചര്യത്തില്‍ ജലാലുദ്ദീന്റെ കുടുംബം സൗദിയില്‍ ഉള്ള നാട്ടുകാരന്‍ നൗഷാദ് ചാലിലിനെ വിളിച്ചു വിവരം പറഞ്ഞു. നൗഷാദ് നവയുഗം സാംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറി കെ. ആര്‍. അജിത്തുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. നൗഷാദ് തന്ന നമ്പറില്‍ പല പ്രാവശ്യം വിളിച്ചതിന് ശേഷം മഹാരാഷ്ട്രക്കാരനെ ലൈനില്‍ കിട്ടി. മഹാരാഷ്ട്രക്കാരന്റെ ആവശ്യപ്രകാരം മൊബൈല്‍ഫോണ്‍ റീച്ചാര്‍ജ് ചെയ്തു കൊടുത്തതിനു ശേഷമാണ് ജലാലുദ്ദീനുമായി സംസാരിക്കാന്‍ അവസരം കിട്ടിയത്. ഇപ്പോള്‍ വളരെ ദയനീയമായ സ്ഥിതിയിലാണ് എന്നാണ് ജലാലുദ്ദീന്‍ പറഞ്ഞത്.

കുബൂസും അച്ചാറുമാണ് ആഹാരം. ഒരു ദിവസത്തെ ആവശ്യത്തിനായി ഒരു ബക്കറ്റു വെള്ളം മാത്രമാണ് തരുന്നത്. അതിനാല്‍ ഇതുവരെയും കുളിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് ദിവസം കൂടുമ്പോള്‍ പ്രായം കുറഞ്ഞ ഒരു അറബിപയ്യന്‍ വെള്ളവും കുബൂസും ഒട്ടകത്തിനുള്ള സാധനങ്ങളും ആയി എത്തും. അകാരണമായി ചൂരല്‍ ഉപയോഗിച്ച് തല്ലുന്നതും ഈ അറബി പയ്യന്റെ വിനോദമാണ്.

നാരിയ എന്ന സ്ഥലത്തിനടുത്താണ് ഈ മരുഭൂമി എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഭാഷ അറിയാത്തതിനാല്‍ മഹാരാഷ്ട്രകാരന്‍ പറയുന്നത് മനഃസ്സിലാക്കാന്‍ കഴിയാത്തതുമൂലം അദ്ദേഹത്തില്‍ നിന്നും പീഢനം അനുഭവിക്കേണ്ടി വരുന്നു.

വിവാഹ പ്രായമെത്തിയ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളുടെ പിതാവായ ജലാലുദ്ദീനെ ഈ നരകയാതനയില്‍ നിന്നും രക്ഷിക്കണം എന്നഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ നവയുഗം സാംസ്‌കാരിക വേദി ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കുകയും ജലാലുദ്ദീനെ അന്വേഷിച്ച് കണ്ടെത്തി രക്ഷപെടുത്തുന്നതിനുമായി നിസാര്‍ ചാലിലിന്റെ പേരില്‍ അധികാര പത്രം നല്‍കിയിട്ടുണ്ട്. നിസാര്‍ ചാലിലും സഹപ്രവര്‍ത്തകനും ജലാലുദ്ദീനെ അന്വേഷിച്ച് നാരിയയിലേക്ക് പോയിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തിനായി നിരന്തരം എംബസിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0502195758, 0500347800 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക