ലണ്ടന്‍: പോര്‍ട്‌സ്മൗത്തിനു സമീപം കോഷാമില്‍ താമസിക്കുന്ന മലയാളി യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി പെരുവ സ്വദേശി പഴയമ്പള്ളി വീട്ടില്‍ മനോജ് മാത്യുവിനെയാണ്(35) മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാലു മണിയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മനോജിന്റെ ഭാര്യ റോസ് മേരിയാണ് മനോജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോര്‍ട്‌സ്മൗത്ത് ക്യൂന്‍ അലക്‌സാന്‍ഡ്ര ആസ്പത്രിയിലെ സ്റ്റാഫ് നഴ്‌സാണ് റോസ് മേരി. ഇവര്‍ക്ക് നാലു വയസുള്ള ഒരു മകനുണ്ട്. സംഭവം നടക്കുമ്പോള്‍ മകന്‍ ആല്‍ബെര്‍ട്ട് ഡേ കെയറിലായിരുന്നു.
വീടിനുള്ളില്‍ കയറാന്‍ ശ്രമിച്ച റോസ്‌മേരി ഏറെ നേരം കോളിങ് ബെല്ലടിച്ചിട്ടും തുറക്കാതെ വന്നപ്പോള്‍ അടുത്ത് താമസിയ്ക്കുന്ന ബന്ധുവിന്റെ സഹായത്തോടെ വീടിന്റെ പൂട്ട് തകര്‍ത്താണ് വീടിനുള്ളില്‍ കയറിയത്. സംഭവ ദിവസം രാവിലെ ഭാര്യയെ ആസ്പത്രിയില്‍ കൊണ്ടാക്കിയതും മകനെ ഡേ കെയറിലാക്കിയതും മനോജാണെന്ന് റോസ്‌മേരി പറഞ്ഞു.
വീടിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദി താന്‍ തന്നെയാണെന്ന് മനോജ് കുറിപ്പില്‍ ഏഴുതിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടരുന്നു.
ആറു വര്‍ഷം മുമ്പാണ് മനോജും കുടുംബവും യു.കെയിലെത്തിയത്. എം.എസ്.ഡബ്ല്യു ബിരുദധാരിയായ മനോജ് സോഷ്യല്‍ വര്‍ക്കറായി ജോലി നോക്കി വരികയും അടുത്ത നാളില്‍ ജോലി രാജിവെയ്ക്കുകയും ചെയ്തിരുന്നു.
2006 ലാണ് മനോജും റോസ്‌മേരിയും വിവാഹിതരായത്.

No comments:
Post a Comment