Wednesday, 30 March 2011

തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിയുമ്പോള്‍ നിയമസഭാതിരഞ്ഞെടുപ്പിലെ അവസാന പോരാട്ടത്തിന്റെ ചിത്രമിങ്ങനെ. മത്സരരംഗത്ത് 971 സ്ഥാനാര്‍ഥികള്‍. ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയില്‍-109 പേര്‍. ഏറ്റവും കുറവ് വയനാട്ടില്‍-17 . പൂഞ്ഞാറാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്-13 പേര്‍. നാലുപേര്‍ വീതം മത്സരിക്കുന്ന മലമ്പുഴ, ആലത്തൂര്‍, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ്.

വിമതശല്യത്തില്‍നിന്ന് യു.ഡി.എഫ് രക്ഷപ്പെട്ടു. ചെങ്ങന്നൂരില്‍ വിമതയായിരുന്ന ശോഭനാ ജോര്‍ജ് പത്രിക പിന്‍വലിച്ചു. ഷൊറണൂരില്‍ ഇടതുപക്ഷ ഏകോപനസമിതി നേതാവ് എം.ആര്‍.മുരളിയും പത്രിക പിന്‍വലിച്ചു. യു.ഡി.എഫ് ആദ്യം മുരളിക്ക് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇവിടെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നു.

ഓരോ ജില്ലയിലെയും സ്ഥാനാര്‍ഥികളുടെ എണ്ണം-തിരുവനന്തപുരം-109, കൊല്ലം-76, ആലപ്പുഴ-62, പത്തനംതിട്ട-40, കോട്ടയം-59, ഇടുക്കി-41, എറണാകുളം-107, തൃശ്ശൂര്‍-84,മലപ്പുറം-97, പാലക്കാട്-75, കോഴിക്കോട്- 97, കണ്ണൂര്‍-71, വയനാട്-17, കാസര്‍കോട്-36.

No comments:

Post a Comment