ഫിന്‍ലന്‍ഡ്: പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനിയായ നോക്കിയ, കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ആപ്പിളിനെതിരെ വീണ്ടും നിയമയുദ്ധത്തിന്. നോക്കിയക്ക് പേറ്റന്റുള്ള സങ്കേതങ്ങള്‍ ആപ്പിള്‍ തങ്ങളുടെ ഉത്പന്നങ്ങളില്‍ ഉപയോഗിച്ചുവെന്നാണ് നോക്കിയയുടെ ആരോപണം.
ആപ്പിള്‍ തങ്ങളുടെ ഉത്പന്നങ്ങളില്‍ ഒരുക്കിയ മള്‍ട്ടി ടാസ്‌ക്കിങ് ഓപ്പറേറ്റിങ് സിസ്റ്റം, ഡാറ്റാ സിങ്ക്രണൈസേഷന്‍, പൊസിഷനിങ്ങ്, ബ്ലൂടൂത്ത് ആക്‌സസറികള്‍ എന്നിവയിലാണ് തങ്ങള്‍ക്കുള്ള പേറ്റന്റ് ലംഘിച്ചതെന്നും നോക്കിയ ആരോപിച്ചു.
നോക്കിയ ആപ്പിളിനെതിരെ ഉന്നയിച്ച മറ്റൊരു കേസിന് കഴിഞ്ഞ ആഴ്ച തീര്‍പ്പായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ ആപ്പിളിന് അനുകൂലമായാണ് കഴിഞ്ഞ ആഴ്ച വിധി പുറപ്പെടുവിച്ചത്. എന്നാല്‍, നിലവില്‍ ഫയല്‍ ചെയ്ത സ്യൂട്ടിന് മേലുള്ള വിധി വന്നതിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നാണ് നോക്കിയയുടെ നിലപാട്.

No comments:
Post a Comment