ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്കിന് നിര്‍ണായക തെളിവാകുന്ന പിങ്ക് നിറമുള്ള പെട്ടി സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതായി വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇതുസംബന്ധിച്ച വിവരം അമേരിക്കയുമായി പങ്കുവെക്കാന്‍ ഇന്ത്യ തയ്യാറായില്ല. പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ സമാനമായ ഒരു പെട്ടി അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (എഫ്.ബി.ഐ) കൈമാറിയിരുന്നു.
ഭീകരാക്രമണത്തിന് പിന്നിലുള്ളവരെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട തെളിവാവും ഇത്. ഇരു പെട്ടികളും സൂക്ഷ്മമായി പരിശോധിച്ചിരുന്നെങ്കില്‍ പാകിസ്താനില്‍ നടന്ന ഗൂഢാലോചന പുറത്തുവരുമായിരുന്നെന്ന് ഇസ്‌ലാമാബാദിലെ യു.എസ്. എംബസി വാഷിങ്ടണിലേക്കയച്ച സന്ദേശത്തില്‍ പറയുന്നു. മുംബൈ ഭീകരാക്രമണത്തിലെ പ്രതികള്‍ പങ്കെടുത്ത സിന്ധിലെ പരിശീലനക്യാമ്പില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സമാനമായ പെട്ടി കണ്ടെത്തിയിരുന്നു.

No comments:
Post a Comment