തിരുവനന്തപുരം: സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങളായ മാര്‍ച്ച് 30, 31 തീയതികളിലായി മൂവായിരം കോടി രൂപയുടെ ബില്ലുകള്‍ മാറിനല്‍കുമെന്ന് കണക്കാക്കുന്നതായി ധനമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു. എന്നാലും ട്രഷറിയില്‍ 2500 കോടിയോളം രൂപ നീക്കിയിരിപ്പുണ്ടാകും. വാണിജ്യനികുതി പിരിവിലെ വര്‍ധനയാണിതിന് കാരണം. നികുതിവരുമാനമായി 16100 കോടിയാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 22 ശതമാനം കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ജീവനക്കാരുടെ വര്‍ധിപ്പിച്ച ശമ്പളം മെയില്‍ കൈയില്‍ കിട്ടും. ഫിബ്രവരി മുതലുള്ള കുടിശ്ശിക പണമായി ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ ചേര്‍ത്ത് മെയില്‍ വിതരണം ചെയ്യും. ആറുശതമാനം ഡി.എ അനുവദിച്ച ഫയല്‍ തിരഞ്ഞെടുപ്പുകമ്മീഷന്റെ പരിഗണനയിലാണ് . കമ്മീഷന്റെ അനുമതിയോടെ ഇത് അനുവദിക്കും.
വാണിജ്യനികുതിയില്‍ 'വാറ്റ്' ബാധകമായ ഇനങ്ങളിലെ വര്‍ധന 22ശതമാനമാണ്. വാറ്റിതര ഇനങ്ങളായ വിദേശമദ്യം, പെട്രോളിയം എന്നിവയുടെ നികുതിയില്‍ 29 ശതമാനവും വര്‍ധനയുണ്ടായി. വാണിജ്യനികുതിയില്‍ 20 മുതല്‍ 25 ശതമാനം വരെ ഓരോവര്‍ഷവും വര്‍ധിച്ചാല്‍ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാനാവുമെന്നാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അനുഭവമെന്ന് മന്ത്രി പറഞ്ഞു. തിങ്കളാഴ്ചവരെ 14000 കോടിയാണ് നികുതിയായി കിട്ടിയത്.
കഴിഞ്ഞവര്‍ഷത്തെ മൊത്തം നികുതി 13200 കോടിയായിരുന്നു. ഈ വര്‍ഷം മഴയായതിനാല്‍ പൊതുമരാമത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറിലേ തുടങ്ങിയുള്ളൂ. ഇവയുടെ ബില്ലുകള്‍ ഇനി ഏപ്രില്‍ ,മെയ് മാസങ്ങളില്‍ എത്തിയാലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ട്രഷറികളിലെ തിരക്ക് കൈകാര്യം ചെയ്യാന്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഏതാണ്ട് മൂന്നുലക്ഷം ചെക്കുകളാണ് അവസാന രണ്ടുദിവസങ്ങളില്‍ കൈകാര്യം ചെയ്യുക.
ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ചെക്കുകള്‍ മാറി സൂക്ഷിക്കാനാവില്ല. ഇങ്ങനെ ചെയ്താല്‍ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം നടത്തും. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കുറ്റക്കാരനാക്കും. പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ബില്ലുകള്‍ 31 ന് ഏതുസമയത്ത് ഹാജരാക്കിയാലും പരിശോധിച്ച് തീരുമാനമെടുക്കും.

No comments:
Post a Comment